കാസര്‍കോട്‌ നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനം അടച്ചു പൂട്ടി ഉടമ മുങ്ങിയത്‌ പ്രമുഖരുടേതടക്കമുള്ള കോടിക്കണക്കിനു രൂപയുമായി

കാസര്‍കോട്‌: കാസര്‍കോട്‌ നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനം അടച്ചു പൂട്ടി ഉടമ മുങ്ങിയത്‌ പ്രമുഖരുടേതടക്കമുള്ള കോടിക്കണക്കിനു രൂപയുമായി. എന്നാല്‍ നാണക്കേടും സാങ്കേതിക പ്രശ്‌നങ്ങളും കാരണം ആരുടെയൊക്കെ, എത്ര പണം നഷ്‌ടപ്പെട്ടുവെന്ന കാര്യം പുറത്തു വിട്ടിട്ടില്ല.നഗരത്തിലെ ഒരു പ്രമുഖ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധനകാര്യ സ്ഥാപനം ഒരു മാസം മുമ്പാണ്‌ അടച്ചിട്ടു ഉടമ മുങ്ങിയത്‌. അതിനു ശേഷം നിക്ഷേപം നല്‍കിയവര്‍ ലാഭ വിഹിതത്തിനായി എത്തിയപ്പോഴാണ്‌ സ്ഥാപനം പൂട്ടി ഉടമ മുങ്ങിയതായി വ്യക്തമായത്‌. ആറു കോടിയോളം രൂപയുമായാണ്‌ സ്ഥാപന ഉടമ മുങ്ങിയത്‌. അതേസമയം ഇപ്പോള്‍ ഒളിവില്‍ പോയ ആളെ ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ ടൗണ്‍ പൊലീ സ്‌ ബംഗ്‌ളൂരുവില്‍ നിന്നു പിടികൂടി കാസര്‍കോട്ടെത്തിച്ചിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച്‌ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
أحدث أقدم
Kasaragod Today
Kasaragod Today