വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു, പ്രതിക്ക് 8വർഷം കഠിന തടവ്

വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു, പ്രതിക്ക് 8വർഷം കഠിന തടവ് പോക്സോ കേസിലെ പ്രതിക്ക് കോടതി 8 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുന്നാട് കുളിയന്‍മരത്തെ എച്ച്.ആനന്ദനെയാണ് കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എ.വി ഉണ്ണിക്കൃഷ്ണന്‍ ശിക്ഷിച്ചത്. 2018 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി 14 വയസ്സുള്ള പെണ്‍കുട്ടിയെ മാനഹാനി വരുത്തുകയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ എട്ട് മാസം അധിക തടവ് അനുഭവിക്കണം. ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്ഐ ടി.ദാമോദരനാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: പ്രകാശ് അമ്മണ്ണായ ഹാജരായി.
Previous Post Next Post
Kasaragod Today
Kasaragod Today