സ്വര്‍ണ ഇടപാട്‌ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ പണം തട്ടിയെടുത്തു

 കാഞ്ഞങ്ങാട്‌: ഗള്‍ഫിലെ സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിന്റെ തുടര്‍ച്ചയായി യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച്‌ പണം തട്ടിയെടുത്തു. കൊളവയല്‍, ഇട്ടമ്മലിലെ സുമയ്യ മന്‍സിലില്‍ അബ്‌ദുള്‍ അസീസ്‌ (28) ആണ്‌ അക്രമത്തിന്‌ ഇരയായത്‌.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ്‌ സംഭവം. വാഹനങ്ങളില്‍ എത്തിയ ക്വട്ടേഷന്‍ ടീം അടക്കമുള്ള 17 അംഗ അക്രമികള്‍ അബ്‌ദുള്‍ അസീസിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട്‌ അസീസിനെ ഇക്‌ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്‌ സമീപത്തെ പറമ്പില്‍ എത്തിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്‌ത ശേഷം കൈവശം ഉണ്ടായിരുന്ന 4000 രൂപ തട്ടിയെടുക്കുകയും ചെയ്‌തു. പിന്നീടാണ്‌ അബ്‌ദുള്‍ അസീസ്‌ പൊലീസില്‍ പരാതി നല്‍കിയത്‌. സംഭവത്തില്‍ അസീസ്‌, ജുനൈദ്‌, വിപിന്‍, സഫറു, ഫഹദ്‌, സുഹൈല്‍, ഫൈറൂസ്‌, മര്‍ഷാദ്‌, വാഹിദ്‌, മനാഫ്‌ എന്നിവരടക്കം 17 പേര്‍ക്കെതിരെ കേസെടുത്തു. എസ്‌ ഐ കെ പി സതീഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങി.


أحدث أقدم
Kasaragod Today
Kasaragod Today