പുത്തൂര്‍: നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശിയെ പുത്തൂര്‍ റൂറല്‍ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു.
ചട്ടഞ്ചാലിലെ മുഹമ്മദ് കബീറാണ് പൊലീസ് പിടിയിലായത്. ഞായറാഴ്ച പുത്തൂര്‍ പൊലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് വീഴ്ച വരുത്തിയതിനാല്‍ കബീറിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കബീറിനെതിരെ പുത്തൂര്‍, സുള്ള്യ, മടിക്കേരി പൊലീസ് സ്റ്റേഷനുകളിലും കാസര്‍കോട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലും വിവിധ കേസുകളുണ്ട്