കാസര്‍കോട്: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയതുള്‍പ്പെടെ മൂന്നുകേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു.
മൊഗ്രാല്‍പുത്തൂര്‍ അറഫാത്ത് നഗറിലെ ഡോണ്‍ സഹദ് എന്ന സഹദ് (23) ആണ് അറസ്റ്റിലായത്. ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ചൗക്കി മജലിലെ അസംസ്‌കൃത സാധനങ്ങളുടെ കമ്ബനി പാര്‍ട്ണര്‍ ഉളിയത്തടുക്ക റഹ്‌മത്ത് നഗറിലെ മുഹമ്മദ് ഷാഫിയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും 6000 രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെയാണ് കേസ്. സഹദിനെതിരെ വധശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകള്‍ നേരത്തെയുണ്ട്
.