ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 26 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന്, പ്രവാസിക്കെതിരെ കേസ്

 വിദ്യാനഗർ: വിദേശത്ത് ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 26 ലക്ഷം രൂപ വാങ്ങി വിശ്വാസ വഞ്ചന നടത്തിയ പ്രവാസിക്കെതിരെ കേസ്.നായന്മാർമൂല ഹിദായത്ത് നഗറിലെ സർവേഷ് മഹലിൽ താമസിക്കുന്ന ഫൈസൽ കോപ്പ മുഹമ്മദിൻ്റെ (32) പരാതിയിലാണ് മൊഗ്രാൽപുത്തൂരിലെ സാജിദ് മൻസിലിൽ നവാബ് അബു സലീമിനെ (42) തിരെ വിദ്യാനഗർ പോലീസ് കേസെടുത്തത്.വിദേശത്ത് ഖത്തറിലെ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 2016 എപ്രിൽ 4 മുതൽ 26 ലക്ഷം രൂപ കൈപറ്റിയ ശേഷം ബിസിനസിൽ പങ്കാളിയാക്കുകയോ കൊടുത്ത പണം തിരിച്ചുനൽകുകയോ ചെയ്യാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.


أحدث أقدم
Kasaragod Today
Kasaragod Today