കാസർകോട്ജില്ലയില്‍ 209 പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സ്ഥലം മാറ്റം

 കാസര്‍കോട്‌: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ പൊതു സ്ഥലം മാറ്റത്തിന്റെ ഭാഗമായി ജില്ലയിലെ 209 പൊലീസ്‌ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. അഞ്ചു എ എസ്‌ ഐമാര്‍, 48 സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍മാര്‍, 156 സിവില്‍ പൊലീസ്‌ ഓഫീസര്‍മാര്‍ എന്നിവരെയാണ്‌ ജില്ലാ പൊലീസ്‌ മേധാവി ഡോ. വൈഭവ്‌ സക്‌സേന സ്ഥലംമാറ്റിക്കൊണ്ട്‌ ഉത്തരവിട്ടത്‌




മൂന്നു ദിവസത്തിനകം പുതിയ സ്റ്റേഷനുകളില്‍ ചുമതല ഏല്‍ക്കണമെന്നു ഉത്തരവില്‍ പറഞ്ഞു.

എസ്‌ ഐമാര്‍ മുതല്‍ ഡി വൈ എസ്‌ പിമാര്‍ വരെയുള്ളവരുടെ സ്ഥലംമാറ്റ ഉത്തരവ്‌ ഉടന്‍ ഉണ്ടാകുമെന്നാണ്‌ സൂചന. സ്റ്റേറ്റ്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഡി വൈ എസ്‌ പി തസ്‌തിക ഒഴിഞ്ഞു കിടക്കുകയാണ്‌. കെ ദാമോദരന്‍ വിരമിച്ചതിനെ തുടര്‍ന്നാണിത്‌. ഈ സ്ഥാനത്തേയ്‌ക്ക്‌ ജില്ലയില്‍ നിന്നുള്ള ഒരാളെ നിയമിക്കുമെന്നാണ്‌ സൂച

ന.

أحدث أقدم
Kasaragod Today
Kasaragod Today