വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് ഹൈക്കോടതിയില്‍

 കൊച്ചി: വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.


ഇന്നു തന്നെ കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനാണ് നീക്കം.


വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതെന്ന് പി സി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു.


മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ താന്‍ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പി സി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണി


ക്കും.

أحدث أقدم
Kasaragod Today
Kasaragod Today