സ്‌കൂട്ടിയിൽ കറങ്ങി വില്പന,334പാക്കറ്റ് കർണാടക മദ്യവുമായി യുവാവ് പിടിയിൽ

 കാസര്‍കോട്: കാസര്‍കോട് ഭാഗത്തെ തീരപ്രദേശങ്ങളില്‍ കര്‍ണാടക നിര്‍മ്മിത മദ്യം മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തിവരികയായിരുന്ന അടുക്കത്തുബയല്‍ സ്വദേശി അനില്‍കുമാര്‍ (35) പോലീസിന്റെ പിടിയിലായി. ബീരന്ത്ബയല്‍ നെല്ലിക്കുന്ന് ഭാഗത്ത് സ്‌കൂട്ടിയില്‍ കൊണ്ടുവന്ന് മദ്യം വില്‍പ്പന നടത്തുന്നതിനിടെയാണ് ടൗണ്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുപ്രസാദ് എം വിയും സംഘവും പ്രതിയെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേന ഐപിഎസി നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമാണ് പ്രതിയെ പിടികൂടിയത്. ടൗണ്‍ പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ അരവിന്ദന്‍, എസ് സി പി ഒ ഫിലിപ്പ്‌തോമസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍, രജീഷ് കാട്ടാമ്പള്ളി എന്നിവരും പ്രതിയെ പിടിച്ച സംഘത്തിലുണ്ടായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today