കാസർകോട് നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും ബേക്കറി ഉത്പന്നങ്ങളും പിടിച്ചെടുത്തു

 കാസർകോട് : നഗരസഭയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ, ഒറ്റത്തവണ ഉപയോഗവസ്തുക്കളായ പ്ലാസ്റ്റിക്ക് കപ്പുകൾ, തെർമോകോൾ പ്ലേറ്റ്, പ്ലാസ്റ്റിക്ക് സ്ട്രോ, പ്ലാസ്റ്റിക്ക് വാഴയില എന്നിവ പിടിച്ചു.

മത്സ്യമാർക്കറ്റിനടുത്തുള്ള ന്യൂ ബേക്കറിയിൽ നിന്നും മറ്റുമായി പ്ലാസ്റ്റിക് കവറുകളും പലഹാര സാധനങ്ങളും പരിശോധനക്കായി കൊണ്ട് പോയി

ഏകദേശം 100 കിലോഗ്രാം വരുന്ന നിരോധിത വസ്തുക്കളാണ് കണ്ടെത്തിയത്. കുറ്റക്കാരിൽനിന്ന് പിഴയീടാക്കുമെന്ന് നഗരസഭാ സെക്രട്ടറി എസ്. ബിജു അറിയിച്ചു. നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ രഞ്ജിത്‌കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, അനീസ്, ജെ.എച്ച്.ഐ.മാരായ കെ. മധു, ശാലിനി, രൂപേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി


.

أحدث أقدم
Kasaragod Today
Kasaragod Today