കാസര്‍ഗോഡ്: വ്യാജരേഖ ഉപയോഗിച്ച് വായ്‌പ തട്ടിപ്പ് നടത്തിയ കേസില്‍ സിനിമാ നിര്‍മ്മാതാവ് അറസ്റ്റില്‍. നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയെത്തുടര്‍ന്ന് സിനിമാ നിര്‍മ്മാതാവായ എം.ഡി.
മെഹഫീസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് വിവിധ തവണകളായി നാല് കോടി പതിനേഴ് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. മെഹഫീസിനെതിരെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2018 ലാണ് മെഹഫീസ് വ്യാജ രേഖകള്‍ നല്‍കി വായ്‌പയെടുത്തത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ബാങ്ക് അധികൃതര്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, ഇയാള്‍ ഒന്നിലധികം വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മെഹഫീസ് നിര്‍മ്മിച്ച സിനിമ അടുത്തയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്ത
ത്.