കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ഇടപെട്ട് സി.പി.ഐ.എം നേതാവ് ബി. അനില്‍ കുമാര്‍. 24 ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശം.
ബിരിയാണിയില്‍ തൊട്ടാല്‍ പ്രവാചക നിന്ദയാവേണ്ട എന്ന് കരുതിക്കാണുമെന്നാണ് ഗോപാലകൃഷ്ന്‍ പറഞ്ഞത്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ബി.ജെ.പിയുടെ തെമ്മാടികളുമായി ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു ചര്‍ച്ചയിലെ സി.പി.ഐ.എം പ്രതിനിധി ബി. അനില്‍ കുമാര്‍ ഇതിന് മറിപടി നല്‍കിയത്.
അധിക്ഷേപത്തിനെതിരെ അവതാരകൻ ഹാഷിം ഇബ്രാഹിമും പ്രതിഷേധം രേഖപ്പെടുത്തി
മുഖ്യമന്ത്രിയ്ക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലാണ് ബി. ഗോപാലകൃഷ്ണന്‍ ഇത്തരമൊരു വിദ്വേഷ പരാമര്‍ശം നടത്തിയത്.
ബിരിയാണി മുകളില്‍ വെച്ചിട്ട് അടിയില്‍ സ്വര്‍ണം വെച്ചത് പെട്ടെന്ന് കണ്ടിട്ടുണ്ടാകില്ല. ബിരിയാണിയല്ലേ, തൊട്ടാല്‍ അതൊരു പ്രവാചക നിന്ദയാവേണ്ട എന്ന് കരുതിക്കാണും എന്നായിരുന്നു ബി. ഗോപാലകൃഷ്ണന്‍ പറ
ഞ്ഞത്.