കാസർകോട് സ്വദേശിനിയായ മാധ്യമപ്രവർത്തകയുടെ ദുരൂഹമരണം,കാർ കസ്റ്റഡിയിലെടുത്തു,ഭർത്താവിനായി കാസർകോട്ടും കണ്ണൂരും കർണാടക പോലീസിന്റെ തെരെച്ചിൽ

 കാസർകോട് : കഴിഞ്ഞ മാർച്ച് 20ന് ബാംഗ്ലൂരിലെ ഫ്ളാറ്റിൽ ദുരൂഹസാഹചര്യത്തിൽ തു ങ്ങിമരിച്ച നിലയിൽ കാണപ്പെ ട്ട മാധ്യമ പ്രവർത്തക ശ്രുതി യുടെ ആത്മഹത്യയുമായി ബ ന്ധപ്പെട്ട് ബാംഗ്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്ര തിയായ ഭർത്താവ് അനീഷി നെ കണ്ടെത്താൻ പോലീസി ന് കഴിയാത്ത സാഹചര്യ ത്തിൽ അനീഷിന്റെ കാർ പോ ലീസ് കസ്റ്റഡിയിലെടുത്തു.


ബാംഗ്ലൂരിൽ നിന്നെത്തിയ പോലീസ് സംഘം തളിപ്പറമ്പ് പോലീസിന്റെ സഹായത്തോ ടെയാണ് വീട്ടിൽ നിർത്തിയി ട്ട കാർ പോലീസ് കസ്റ്റഡിയി ലെടുത്തത്. കേസിൽ മുൻ കൂർ ജാമ്യം ലഭിക്കുന്നതിന്


അനീഷ് ബാംഗ്ലൂർ ഹൈക്കോ ടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്ര തിയെ എത്രയും പെട്ടെന്ന് ക സ്റ്റഡിയിലെടുക്കണമെന്ന് ബാംഗ്ലൂർ പോലീസിന് നിർദ്ദേ ശം ലഭിച്ചത്. ഇതിന്റെ അടി

സ്ഥാനത്തിലാണ് പോലീസ് തളിപ്പറമ്പിലെത്തിയത്. ഇ യാൾ വിദേശത്തേക്ക് കടന്ന തായാണ് സൂചന. എങ്കിലും പോലീസിനെ തെറ്റിദ്ധരിപ്പി ക്കാൻ ആണ് തെറ്റായ പ്രചര ണം നടത്തുന്നതെന്ന സൂചന യും പോലീസിന് ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ പ്രമുഖ വാർത്ത ഏജൻസിയായ റോയിടേഴ്സി ന്റെ സീനിയർ സബ് എഡിറ്റ റാണ് മരണപ്പെട്ട ശ്രുതി.


കേസിൽ പ്രതിക്കെതിരെ കർശന നടപടികൾ സ്വീകരി ക്കണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവ ശ്യപ്പെട്ട് കേരളത്തിലെയും കർണാടകയിലെയും മാധ്യമ പ്രവർത്തക സംഘടനകളും സാമൂഹ്യ സാംസ്ക്കാരിക സം ഘടനകൾ നിവേദനങ്ങൾ നൽകിയി


രുന്നു.

Previous Post Next Post
Kasaragod Today
Kasaragod Today