കാസർകോട്ട് രണ്ടിടങ്ങളിലായി മയക്കു മരുന്ന് വേട്ട സ്ത്രീ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

 കാസര്‍ഗോഡ്: ജില്ലയില്‍ രണ്ടിടങ്ങളിലായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ എംഡിഎംഎ പിടികൂടി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു.

കയ്യാര്‍ ചേവാര്‍ കുണ്ടക്കരയടുക്കത്തെ സഫിയുടെ വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച 4.58 ഗ്രാം എംഡിഎംഎ ആണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തില്‍ സഫിയയും മകന്‍ അസ്റുദ്ദീനും പ്രതിയാണെന്നു എക്സൈസ് സംഘം അറിയിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.


അതേസമയം, വാഹനത്തില്‍ കടത്തുകയായിരുന്ന 2 ഗ്രാം എംഡിഎംഎയുമായി ഉദുമ പാക്യാര കണ്ണംകുളത്തെ വി.പി.സുഹൈല്‍ (28) പാലക്കുന്ന് മുതിയക്കാലിലെ മുഹമ്മദ് നൗഷാദ് (36) എന്നിവരെ എക്സൈസ് സംഘം പിടികൂടി. പെരുമ്പള ബേനൂരില്‍ നിന്നു സബ് ഇന്‍സ്പെക്ടര്‍ കെ.സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയ


ത്.

أحدث أقدم
Kasaragod Today
Kasaragod Today