ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായി ജമ്മു കശ്മീര്‍ പോലീസ്
വ്യാഴാഴ്ച രാവിലെയാണ് സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സൈനികര്‍ സഞ്ചരിച്ചിരുന്ന വാടകക്കെടുത്ത സ്വകാര്യ വാഹനത്തിന് നേരെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് ജമ്മു കശ്മീര്‍ പോലീസ് വ്യക്തമാക്കുന്നത്,
കുല്‍ഗാമില്‍ ബാങ്ക് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു. രാജസ്ഥാന്‍ സ്വദേശി വിജയ കുമാറാണ് മരിച്ചത്. കശ്മീര്‍ താഴ്‌വരയില്‍ ഒരു വര്‍ഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങള്‍ ഇതുവരെ നടന്നതായാണ് പൊലീസ് കണക്കുകള്‍. അധ്യാപകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമത്തലവന്മാര്‍ ഉള്‍പ്പടെയുള്ളവരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്.
പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴില്‍ ജോലി ലഭിച്ച ഒരു കൂട്ടം കശ്മീരി പണ്ഡിറ്റ് ജീവനക്കാര്‍ കശ്മീരില്‍ നിന്ന് കൂട്ടക്കുടിയേറ്റത്തിന് ഒരുക്കം തുടങ്ങി
മുസ്‌ലിംകളല്ലാത്ത ജീവനക്കാരെ ലക്ഷ്യമിട്ടുള്ള തീവ്രവാദികളുടെ കൊലപാതക പരമ്ബരയില്‍ പ്രതിഷേധിച്ചാണ് നീക്കം.
തങ്ങളുടെ ചരക്കുകള്‍ കൊണ്ടുപോകാനുള്ള നിരക്ക് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ട്രക്ക് ഉടമകളുമായി കൂടിക്കാഴ്ച നടത്തിയെന്ന് സംഘം പറഞ്ഞു. കുല്‍ഗാം ജില്ലയിലെ അധ്യാപിക തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിറകെ, 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ തങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയില്ലെങ്കില്‍ താഴ്‌വര വിടുമെന്ന് ജീവനക്കാരുടെ സംഘടന വ്യക്തമാക്കിയിരുന്നു.
കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകം തുടരുകയാണെന്നും സര്‍ക്കാറിനോട് അപേക്ഷിച്ച് മടുത്തുവെന്നും ജീവനക്കാരിലൊരാള്‍ പറഞ്ഞു. പ്രതിനിധി സംഘം ലഫ്റ്റനന്റ് ഗവര്‍ണറെ നേരത്തേ കണ്ടിരുന്നു. ഞങ്ങളെ രക്ഷിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. താഴ്‌വരയിലെ സ്ഥിതി സാധാരണ നിലയിലാകുന്നത് വരെ സ്ഥലംമാറ്റണമെന്നാണ് ആവശ്യപ്പെട്ടത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കുടിയേറ്റ ജീവനക്കാരെയും ജമ്മുവില്‍ നിന്നുള്ള മറ്റുള്ളവരെയും കശ്മീരിലെ സുരക്ഷിത സ്ഥലങ്ങളില്‍ ജൂണ്‍ ആറിനകം നിയമിക്കാന്‍ ധാരണയായി. പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജ് ജീവനക്കാരെയും കശ്മീര്‍ ഡിവിഷനില്‍ നിയമിച്ച ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരെയും ഉടന്‍ സുരക്ഷിത സ്ഥലങ്ങളില്‍ നിയമിക്കുമെന്നും ഈ മാസം ആറിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍
അറിയിച്ചു.