ജീവനക്കാർക്ക് നേരെ സദാചാര ഗുണ്ടാ അക്രമണമെന്ന് പരാതി, രണ്ട് പേർക്കെതിരെ കേസെടുത്തു

 മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് മുന്നില്‍ യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്ക് നേരെ സദാചാര ഗുണ്ടാ അക്രമം. മൂന്നംഗ സംഘം യുവതിയുടെ കൈക്ക് കയറി പിടിക്കുകയും ചെയ്തു. സംഭവത്തില്‍ പരിസരവാസികളായ മുസ്തഫ, വിജിത്ത് എന്നിവരെ മഞ്ചേശ്വരം എസ്‌ഐ ടോണിയും സംഘവും അറസ്റ്റ് ചെയ്തു. മൂന്നാമനായ കൗശിക്കിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സമാനമായ കേസില്‍ ഇവര്‍ നേരത്തെയും പ്രതികളായിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today