ബദിയഡുക്ക: മകളെ കാറിലിരുത്തി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്‌ത പോക്‌സോ കേസ് കാഞ്ഞങ്ങാട് സ്റ്റേഷനിലേയ്‌ക്ക് മാറ്റി. സംഭവം നടന്നതായി പറയുന്ന സ്ഥലം ജില്ലാ ആശുപത്രി പരിസരമായതിനാല്‍ ആണ് നടപടിയെന്നു ബദിയഡുക്ക പൊലീസ് പറഞ്ഞു.
ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നാലു വയസുകാരി പീഡനത്തിനിരയായെന്നാണ് പരാതി. കൂടെ ഉണ്ടായിരുന്ന മാതാവ് പുറത്തുപോയ സമയത്ത് മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. മാതാവ് തിരിച്ചെത്തിയപ്പോള്‍ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട് ചോദിച്ചപ്പോഴാണ് കുട്ടി സംഭവം പറഞ്ഞതെന്നു പറയുന്നു. സംഭവത്തില്‍ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്