പെരുമഴയത്ത്‌ കുത്തിയൊഴുകിയ തോട്ടിലെ ഒഴുക്കിൽ നിന്ന് കൂട്ടുകാരിയുടെ സമയോചിത ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ കോളിയടുക്കത്തെ രണ്ട് സഹോദരിമാർ

 കോളിയടുക്കം (കാസർകോട്): പെരുമഴയത്ത്‌ കുത്തിയൊഴുകിയ തോട്ടിൽനിന്ന്‌ ഒരു കുടയും കൂട്ടുകാരികളുടെ കരളുറപ്പും കൊണ്ട് ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് രണ്ട് സഹോദരിമാർ. കോളിയടുക്കം വയലാംകുഴിയിലെ ബി.അരവിന്ദാക്ഷന്റെയും കെ.സുമയുടെയും മക്കളായ ബി.നന്ദന, ബി.നിരഞ്ജന എന്നിവരാണ് കൂട്ടുകാരി ശ്രീദുർഗാദാസിന്റെ സമയോചിത ഇടപെടലിനെത്തുടർന്ന് ജീവിതത്തിലേക്ക് കരപറ്റിയത്.


ഞായറാഴ്ച വൈകിട്ട് നൃത്തപഠനം കഴിഞ്ഞ് എളുപ്പവഴിയിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു നാൽവർസംഘം. ശക്തമായ മഴയിൽ കുടയും പിടിച്ചുള്ള നടത്തത്തിന് ഇടയിൽ വയലാംകുഴി തോടിന്റെ അരികിടിഞ്ഞ് നിരഞ്ജന തോട്ടിലേക്ക് വീണു. കനത്ത മഴയെത്തുടർന്ന് നിറഞ്ഞ തോട്ടിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. മുങ്ങുന്ന അനിയത്തിയെ രക്ഷിക്കാനായി നന്ദനയും തോട്ടിലേക്ക് ചാടി. എന്നാൽ ഒഴുക്കിനെ അതിജീവിച്ച്‌ കരപിടിക്കാൻ നീന്തലറിയാത്ത രണ്ടുപേർക്കുമായില്ല. രണ്ടുപേരും കൈകാലിട്ടടിച്ച് മുങ്ങിയും പൊങ്ങിയും ഒഴുകിത്തുടങ്ങി. അതുകണ്ട്‌ നീന്തലറിയുന്ന ശ്രീദുർഗാദാസ് വെള്ളത്തിലേക്ക് ചാടി അവരെ രക്ഷിക്കുകയായിരുന്നു.


കരയിലുണ്ടായിരുന്ന ഗായത്രിദാസ് പകച്ചുപോയെങ്കിലും വെള്ളത്തിൽ വീണവരെ കരകയറ്റാൻ കൈയിലുണ്ടായിരുന്ന കുട നീട്ടി ശ്രീദുർഗാദാസിനെ സഹായിച്ചു


.

أحدث أقدم
Kasaragod Today
Kasaragod Today