മാലിന്യം വീടുകളില്‍ തന്നെ വളമാക്കിമാറ്റാന്‍ പദ്ധതിയുമായി നഗരസഭ

 കാസര്‍കോട്‌: വീടുകളില്‍ നിന്നും ഫ്‌ളാറ്റ്‌ സമുച്ചയങ്ങളില്‍ നിന്നും അര്‍ദ്ധരാത്രിയിലും മറ്റും വാഹനങ്ങളിലെത്തി തെരുവോരത്ത്‌ മാലിന്യം നിക്ഷേപിക്കുന്ന അവസ്ഥ അവസാനിപ്പിക്കാന്‍ പദ്ധതിയുമായി നഗരസഭ. ഓരോ വീട്ടിലേയും ജൈവമാലിന്യം അവിടെത്തന്നെ സംസ്‌ക്കരിച്ച്‌ വളമാക്കി മാറ്റാനുള്ള ബയോഡൈജസ്റ്റ്‌ യൂണിറ്റ്‌ സ്ഥാപിച്ചുകൊണ്ടാണ്‌ പദ്ധതി നടപ്പിലാക്കുക. 1800 രൂപ വില വരുന്ന യൂണിറ്റ്‌ 90 ശതമാനം സബ്‌സിഡി നല്‍കി 10 ശതമാനം മാത്രം വീട്ടുകാരില്‍ നിന്ന്‌ ഈടാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിനായി തുടക്കത്തില്‍ ആയിരം ബയോബിന്‍ എത്തിച്ചു. 29ന്‌ ഔദ്യോഗികമായി പദ്ധതി ഉദ്‌ഘാടനം ചെയ്യും. സമ്പൂര്‍ണ്ണ മാലിന്യ സംസ്‌ക്കരണം ലക്ഷ്യമിട്ട്‌ 1.45 കോടി രൂപ ചിലവില്‍ റിംഗ്‌ കമ്പോസ്റ്റ്‌ യൂണിറ്റ്‌ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്‌.


أحدث أقدم
Kasaragod Today
Kasaragod Today