പൂട്ടിക്കിടന്ന വീടുകുത്തിത്തുറന്ന്‌ പണവും സ്വര്‍ണ്ണവും കവര്‍ന്നു

 മേല്‍പറമ്പ്‌: പൂട്ടിക്കിടന്ന വീടുകുത്തിത്തുറന്ന്‌ പണവും സ്വര്‍ണ്ണവും കവര്‍ന്നു. മേല്‍പറമ്പ്‌, കൂവത്തൊട്ടിയിലെ മുഹമ്മദ്‌ ഷായുടെ വീട്ടിലാണ്‌ കവര്‍ച്ച. 20-ാം തീയ്യതി മുതല്‍ ഇന്നലെവരെ വീട്ടുകാര്‍ സ്ഥലത്ത്‌ ഉണ്ടായിരുന്നില്ല. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ്‌ കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്‌. വാതിലിന്റെ പൂട്ടുപൊളിച്ച്‌ അകത്തു കടന്നമോഷ്‌ടാക്കള്‍ 5000 രൂപ, ഒരുപവന്‍ തൂക്കമുള്ള വള, അരപ്പവന്‍ മോതിരം എന്നിവയാണ്‌ മോഷ്‌ടിച്ചത്‌. മേല്‍പറമ്പ്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.


أحدث أقدم
Kasaragod Today
Kasaragod Today