ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി : മനോവിഷമത്തില്‍ ചെമ്മനാട് സ്വദേശിനി ആത്മഹത്യ ചെയ്തു

 കാസര്‍​ഗോഡ്: ജാതകം ചേരാത്തതിനെ തുടര്‍ന്ന്, വിവാഹം മുടങ്ങിയ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച്‌ മരിച്ചത്.കുമ്ബള സ്വദേശിയുമായി മല്ലിക പ്രണയത്തിലായിരുന്നു. യുവാവിന് ചൊവ്വാദോഷമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, ഇവരുടെ വിവാഹം മുടങ്ങി. ഇതിന്റെ മനോവിഷമത്തിലാണ് മല്ലിക വിഷം കഴിച്ചത്.


തുടര്‍ന്ന്, ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മല്ലിക. യുവതിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കു


കയാണ്.

Previous Post Next Post
Kasaragod Today
Kasaragod Today