യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതകം:കേസ് എന്‍ഐഎക്ക്, കാസർകോട് സ്വദേശിയെ യുവമോർച്ചനേതാക്കൾ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രവീണിനു പങ്കില്ലെന്ന് ഭാര്യ

 മംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതക കേസ് എന്‍ഐഎക്ക്. എന്‍ഐഎക്ക് കേസ് കൈമാറാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.

കാസര്‍കോട്ടുകാരനായ മുസ്‌ലിം യുവാവിനെ ചർച്ചചെയ്യാൻ  ആണെന്ന് പറഞ്ഞ് യുവമോർച്ചക്കാർ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച  നേതാവ് പ്രവീന്‍ നെട്ടാരുവിന് പങ്കില്ലെന്ന് ഭാര്യ നൂതന.


കാസര്‍കോടുനിന്നുള്ള മസൂദ് (19) കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷസാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഒരേ നാട്ടിലാണെങ്കിലും കൊലപാതകത്തിൽ ഭര്‍ത്താവിനു പങ്കില്ല. പ്രദേശത്തെ മുസ്‌ലിം വിഭാഗക്കാരുമായി മികച്ച ബന്ധത്തിലാണ് ഞങ്ങളുണ്ടായിരുന്നത്'  ചൊവ്വാഴ്ച രാത്രിയാണ് നെട്ടാരുവിനെ കൊലപ്പെടുത്തിയത്.


'സംഘര്‍ഷ സാധ്യതയെക്കുറിച്ചു ഭര്‍ത്താവ് പറഞ്ഞിരുന്നു. കൊലപാതകത്തിനുശേഷം മാര്‍ക്കറ്റിലേക്കു വളരെക്കുറച്ചുപേരെ വരുന്നുണ്ടായിരുന്നുള്ളു. എല്ലാത്തില്‍നിന്നു, ചൊവ്വാഴ്ച സഹോദരിയുടെ വീട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ കട നേരത്തേയടച്ച്‌ വീട്ടില്‍ വരാനിരുന്നതാണ്. ഗ്രാമത്തിലെ പലരും ഞങ്ങളെ മികച്ച ദമ്ബതികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നെ കല്യാണം കഴിക്കുന്നതിനു മുന്‍പും അദ്ദേഹം ഒരു ബിജെപി പ്രവര്‍ത്തകനായിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തിന് യുവമോർച്ചന്റെ ജില്ലയുടെ ചുമതല കൊടുത്തത്.' - നൂതന മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.


പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേരെ അറസ്റ്റ് ചെയ്തിരുന്നു. സുള്ള്യ ബെള്ളാരെ സ്വദേശി ഷഫീക്ക് ബെള്ളാരെ(27), സവണൂരു സ്വദേശി സാക്കിര്‍ സവനുരു(29) എന്നിവരാണ് അറസ്റ്റിലായത്

കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ് രണ്ട് പ്രതികളും പിടിയിലായത്. കേരള രജിസട്രേഷന്‍ ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരയെ കൊലപ്പെടുത്തിയത്. 29 കാരനായ സാക്കീര്‍, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇവരാണ് കൊലപാതകത്തിന് പ്രധാന ആസൂത്രണം നടത്തിയത്. അറസ്റ്റിലായവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.


എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേരെ ചോദ്യം ചെയ്യുകയാണ്. കേരള രജിസ്ട്രേഷനിലുള്ള ബൈക്ക് കര്‍ണാടക പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്. കാസര്‍കോടിലേക്കും കണ്ണൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആസൂത്രിത കൊലപാതകമെന്നാണ് ബിജെപി ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച്‌ കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബിജെപി ആരോപിക്കുന്നത്. അഞ്ച് ദിവസം മുമ്ബ് കാസര്‍കോട് സ്വദേശിയായ മസൂദ് എന്ന 19 കാരന്‍ മംഗ്ലൂരുവില്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിന്‍റെ പ്രതികാരമായാണോ കൊലപാതകമെന്ന് പൊലീസ് അന്വേഷിക്കുകയാണ്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൂട്ടരാജിക്കത്ത് അയച്ചതോടെ കേന്ദ്രം, സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു. എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്ക് എതിരെ കര്‍ണാടക കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ഈ സംഘടനകള്‍ക്ക് എതിരെ യുപി മോഡല്‍ നടപ്പാക്കാന്‍ മടിക്കില്ലെന്ന് ബസവരാജ് ബൊമ്മൈ ഇന്നലെ പറഞ്ഞു.എന്നാൽ ഇതിനെ കുമാര സ്വാമി തള്ളി യുപി അല്ല കർണാടകയെന്ന്നീ കുമാരസ്വാമി പറഞ്ഞു 


ല്‍കി.

أحدث أقدم
Kasaragod Today
Kasaragod Today