കഴിഞ്ഞദിവസം മഞ്ചേശ്വരം എംഎൽഎ
എകെഎം അഷ്റഫ് സംഘപരിവാർ അനുകൂല സംഘാടകർ വിഎച്ച്പി ആസ്ഥാനത്ത് നടത്തിയ പരിപാടിയിൽ സംബന്ധിച്ചത് പ്രതിഷേധാർഹമാണെന്നും അദ്ധേഹം പറഞ്ഞു,
വിഎച്ച്പി കാര്യാലയത്തിലെ പരിപാടിയിൽ എംഎൽഎ പങ്കെടുത്തത് ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ:എസ്ഡിപിഐ.
മഞ്ചേശ്വരം വിഎച്ച്പി ആസ്ഥാനത്ത് സംഘപരിവാർ അനുകൂല സംഘാടകർ നടത്തിയ പരിപാടിയിൽ മഞ്ചേശ്വരം എംഎൽഎ. എ കെ എം അഷ്റഫ് പങ്കെടുത്ത നടപടി പ്രതിഷേധവും സംഘപരിവാർ വിരുദ്ധരായ ജനങ്ങളുടെ വികാരം മനസ്സിലാക്കാതെയുമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര പറഞ്ഞു. സംഘപരിവാറിനെ പരാജയപ്പെടുത്താൻ ഹിന്ദുത്വ വിരുദ്ധരായ ജനങ്ങളുടെ വോട്ട് വാങ്ങിയാണ് എംഎൽഎയായതെന്ന തിരിച്ചറിവെങ്കിലും അഷ്റഫിന് ഉണ്ടാകണമായിരുന്നു. സംഘപരിവാറിനു മാന്യത നൽകുന്നതിൽ നിന്നും വിട്ടുനിൽക്കാൻ എംഎൽഎയുടെ പാർട്ടി നേതൃത്വത്തിലെ ഉത്തരവാദപ്പെട്ടവർ നിർദ്ദേശം നൽകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ആർഎസ്എസ് വിരുദ്ധരാകേണ്ട കാലത്ത്
ഉത്തരവാദപ്പെട്ടവർ ഇത്തരം ചടങ്ങിൽ പങ്കെടുത്ത് നല്ല പിള്ള ചമയുന്നതിലൂടെ സ്വയം അപഹാസ്യരാവുകയാണ് ചെയ്യുന്നതെന്നും പിന്നിട് വന്ന എംഎൽഎയുടെ വിശദീകരണം സ്വയംജാള്യത മറക്കാനാണെന്ന് പൊതുജനം മനസിലാക്കിട്ടുണ്ടെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.