കാരുണ്യത്തിന്റെ തണൽ ഇനിയില്ല, കാസർകോട്ടെ സജീവ ജീവകാരുണ്യ പ്രവർത്തകൻ എഎം ടി സാബിർ അന്തരിച്ചു


കാസർകോട് :ദുബൈയിലെ സാബ്‌കോ ട്രേഡിങ് കംപനിയുടെ മാനജിങ് ഡയറക്ടർ നെല്ലിക്കുന്നിലെ എഎം ടി സാബിർ ആണ് മരണപ്പെട്ടത്,

കുറച്ചു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു, ഇന്ന് രാവിലെയോടെയാണ് മരണം,

കാസർകോട്ടെ  ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു, കീഴൂരും കാസർകോടുമെല്ലാം നിരവധി പാവപ്പെട്ടവർക്ക് സഹായം ചെയ്തു വന്നിരുന്നു, എഎം ടി സാബിർ ആശുപത്രിയിലായത് മുതൽ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുക്കൊക്കെ പ്രാർത്ഥനയിലായിരുന്നു,

രാത്രി 8.30 മണിയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കും.

അഞ്ചു വർഷം മുൻപ് സൈക്കിൾ അപകടത്തിൽ മകനും മരിച്ചിരുന്നു,

എന്‍എം അബ്ദുല്‍ ഹമീദ് - ഹവ്വ ബീവി ദമ്ബതികളുടെ മകനാണ്.

ഭാര്യ ജാസ്മിൻ 

മക്കള്‍: യാസ്മീന്‍, ശസാന, സൈനബ്, റഹ്‌മ, പരേതനായ സജാദ്.


സഹോദരങ്ങള്‍: ആസാദ്, അഫ്‌ത്വാബ്, അറഫാത്, ശമീമ മുഹമ്മദലി.


أحدث أقدم
Kasaragod Today
Kasaragod Today