തളങ്കരയിലെ സിപിഎം പ്രവർത്തകന്റെ മരണം, ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

 തളങ്കരയിലെ സിപിഎം പ്രവർത്തകന്റെ മരണം, ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്



കാസർകോട് : അർദ്ധരാത്രി വീടിന് സമീപം മരി ച്ച നിലയിൽ കണ്ട് തളങ്കര കെ.കെ പുറം സ്വ ദേശിയും സി.പി.എം പ്രവർത്തകനുമായ മാ ലികിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാ ണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇന്നലെ പ രിയാരം മെഡിക്കൽ കോളേജിലാണ് പോസ്റ്റു മോർട്ടം നടന്നത്. മിനിഞ്ഞാന്ന് രാത്രിയാണ് കെ.കെ പുറത്തെ വീടിന് സമീപം മാലികി നെ മരിച്ച നിലയിൽ കണ്ടത്. തലയ്ക്കും കൈ ക്കും പരിക്കുള്ളതിനാൽ ബന്ധുക്കൾ സംശ യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പരിയാര ത്ത് കൊണ്ടുപോയി പോസ്റ്റുമോർട്ടം നടത്തി യത്. രാത്രി ഒരു സുഹൃത്ത് വീടിന് സമീപം കൊണ്ടിറക്കിയപ്പോൾ മാലിക് നിലത്ത് വീണി രുന്നു. അപ്പോഴുണ്ടായ പരിക്കാവാമെന്ന് പൊ ലീസ് പറഞ്ഞു. മാലികിന്റെ മയ്യത്ത് ഇന്നലെ മരിബിന് ശേഷം മാലിക് ദീനാർ വലിയ ജു മുഅത്ത് പള്ളി അങ്കണത്തിൽ ഖബറടക്കി. നിരവധി പേർ പങ്കെടുത്തു


.

أحدث أقدم
Kasaragod Today
Kasaragod Today