വീട് കുത്തി തുറന്ന് കവർച്ച നടത്തിയ സംഭവം,പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി,രണ്ട് പവൻ സ്വർണം കൂടി കണ്ടെത്തി

 കാസർകോട് : തളങ്കര പള്ളിക്കാലിലെ ശിഹാബ് തങ്ങളുടെ വീട് കുത്തി തുറന്ന് കവർച്ച നടത്തിയ കേസിൽ റിമാണ്ടിലാ യി രുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുന്നതിനിടെ രണ്ട് പവൻ സ്വർണ്ണാഭരണം കൂടി കണ്ടെത്തി. മലപ്പുറം തിരൂർ ഇരി ങ്ങാടൂരിലെ പി.പി അമീറലിയെ (35) കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുന്നതിനിടെയാണ് പട്ടാമ്പി യിലും വടകരയിലും വിൽപന നട ത്തിയ രണ്ട് പവൻ സ്വർണ്ണാഭരണം കണ്ടെത്തിയത്. മറ്റ് സ്വർണ്ണം നേരത്തെ കണ്ടെത്തിയിരുന്നു. ജൂൺ 25ന് രാത്രിയാണ് കവർച്ച നടന്നത്. മട്ടന്നൂർ സ്വദേശി വിജേഷിനെ കവർച്ച നടന്ന രാത്രി തന്നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നു.


പിന്നാലെ കാസർകോട് സ്വദേശി ലത്തീഫിനെ സുള്ള്യ യിൽ വെച്ചും അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് അമീറലിയെ പിടികൂടിയത്.


അതേസമയം പള്ളിക്കാൽ റെയിൽവെ ട്രാക്കിന് സമീ പത്തെ മറ്റ് നാലു വീടുകളിലും മത്സ്യമാർക്കറ്റിന് സമീ പത്തെ വീട്ടിലും നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരികയാ


ണ്.

Previous Post Next Post
Kasaragod Today
Kasaragod Today