ആദൂര്‍: മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കില്‍ നിന്ന് തെറിച്ചുവീണ പിതാവ് കാര്‍ ദേഹത്ത് കയറി മരിച്ചു. പരപ്പ മുരൂരിലെ കൃഷ്‌ണോജി(75)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കൃഷ്‌ണോജി മകനൊപ്പം സുള്ള്യ ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ കുറ്റ്യാടി വേളിത്തടുക്കയില്‍ വെച്ചാണ് അപകടമുണ്ടായത്. സുള്ള്യയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന കൃഷ്‌ണോജി റോഡിലേക്ക് തെറിച്ചുവീണതോടെ കാര്‍ ദേഹത്ത് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സുള്ള്യ സര്‍ക്കാര്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: യമുന. മക്കള്‍: പത്മനാഭ, ഗായത്രി, ജയലക്ഷ്മി, പുനിത്കുമാര്‍. മരുമക്കള്‍: വിനോദിനി. പി, പ്രേമലത, സീതാരാമ. സഹോദരങ്ങള്‍: ദുര്‍ഗോജി, ശാരദ, അക്കോജി, ഭാസ്‌കര, പരേതരായ ദേവൂജി, സുബ്ബോജി, ചെമ്മോജി
ബൈക്കില്‍ നിന്ന് തെറിച്ചുവീണ വയോധികൻ കാര്‍ ദേഹത്ത് കയറി മരിച്ചു, അപകടം മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ
mynews
0