ട്രോളി ബാഗിനുള്ളില്‍ ലോഹദണ്ഡുകളുടെ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

 വെള്ളിയാഴ്ച അബൂദാബിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് (SEQ 0059) അനീഷ് ബാബു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തില്‍ നിന്ന് അനീഷ് പുറത്തിറങ്ങി. തന്‍്റെ സുഹൃത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി ഗേറ്റിനടുത്ത് വെച്ചാണ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.


മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുചിത് ദാസിന് ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ അനീഷ് കുറ്റം സമ്മതിച്ചില്ല. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് അനീഷിന്‍്റെ ട്രോളി ബാഗ് വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.ബാഗിന് ഉള്ളില്‍ ബലത്തിനായി നല്‍കുന്ന ലോഹ ദണ്ഡിന് പകരമായി സ്വര്‍ണ്ണദണ്ഡ് പിടിപ്പിച്ചിരുന്നു. അത് അലൂമിനിയം പാളികൊണ്ട് മറച്ച ശേഷം പ്ലാസ്റ്റിക് ഷീറ്റ് അതിന് മുകളില്‍ സ്ക്രൂ ചെയ്ത് ഉറപ്പിച്ച്‌ ബാഗിന്‍്റെ ഉള്‍ഭാഗത്ത് ഉറപ്പിച്ച നിലയിലായിരുന്നു. ഇതിനുള്ളില്‍ നിന്ന് ആണ് സ്വര്‍ണം കണ്ടെടുത്തത്. അനീഷിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട്‌ കസ്റ്റംസിനും സമര്‍പ്പിക്കും.


കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസും പോലീസും ചേര്‍ന്ന് വന്‍ സ്വര്‍ണ വേട്ട ആണ് നടത്തുന്നത്. കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം ആണ്. ഇക്കാലയളവില്‍ 30 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച്‌ ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് നല്‍കുന്ന കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടി.എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്.കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച്‌ 63 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 48 കിലോയോളം സ്വര്‍ണം കരിപ്പൂര്‍, കൊണ്ടോട്ടി പൊലീസ് പിടികൂടിയിട്ടുണ്ട്. സ്വര്‍ണ കടത്തിന് കൂട്ടു നിന്ന കസ്റ്റംസ് സൂപ്രണ്ട് വരെ ഇക്കാലയളവില്‍ പോലീസ് പിടിയിലാ


യി.

Previous Post Next Post
Kasaragod Today
Kasaragod Today