കാസർഗോഡ് ഉപജില്ല ശാസ്ത്രമേള രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു

 കാസർഗോഡ് ഉപജില്ല ശാസ്ത്രമേള തെക്കിൽ പറമ്പ ഗവൺമെന്റ് എൽ പി സ്കൂളിൽ രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ സുഫൈജ അബൂബക്കർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജു കലാഭവൻ, മെമ്പർമാരായ രമ ഗംഗാധരൻ, ടി പി നിസാർ, വിദ്യാഭ്യാസ ഡയറക്ടർ പുഷ്പ, എ ഇ ഒ അഗസ്റ്റിൻ ബർണാണ്ട് മൊണ്ടേറോ, പി.ടി.എ പ്രസിഡണ്ട് പി.സി നസീർ, മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. വർക്കിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണൻ ചട്ടഞ്ചാൽ സ്വാഗതവും ഹെഡ്മാസ്റ്ററും സംഘാടക സമിതി ജനറൽ കൺവീനറുമായ ശ്രീവത്സൻ കെ ഐ നന്ദിയും പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today