പെണ്ണുങ്ങൾ ഡിമാൻഡ് , വധുവിനെ തേടി , കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ പുരുഷന്മാർ കുടകിലേക്ക്,ബ്രോക്കര്‍മാര്‍ക്കും ഇഷ്ട പ്രദേശം

 ചെറുക്കന് പെണ്ണിനെ കിട്ടുന്നില്ലെന്ന പരിദേവനം മുഴങ്ങുന്നു മലബാറില്‍. ജാതിയോ ജാതകമോ വിഷയമല്ലെന്ന വാഗ്ദാനം നല്കിയിട്ടും ചെറുക്കന്‍ പുരനിറഞ്ഞുതന്നെ നില്‍ക്കുന്ന കാഴ്ചയാണ് എവിടെയും.

അച്ചടക്കമുള്ളവരും സ്വഭാവ മഹിമയുള്ള വരുമാണ് കൊടഗർ എന്നും പൂർവികർ മലബാറിൽ നിന്നുള്ള വരാണ് എന്നതുമെല്ലാം കാസർകോട്ആ കണ്ണൂർ ജില്ലയിലുള്ള വരെ ആകർഷിക്കുന്നതിൽ പ്രധാന ഘടകമാകുന്നു എന്നാണ് പറയുന്നത്,

മലബാറിലെ പെണ്ണുകിട്ടാത്ത പുരുഷന്മാരെ കണ്ട് പുരനിറഞ്ഞ പുരുഷന്‍ എന്നൊരു പ്രയോഗം പോലും ഉണ്ടായിവന്നത്രേ.

വധുവിനെ കിട്ടാതെ പുരനിറഞ്ഞ് നില്‍ക്കുന്ന പുരുഷന്മാര്‍ക്കായി കാസര്‍കോട് ജില്ലയിലെ മടിക്കൈയിലെ വനിതകള്‍ ഏതാനും വര്‍ഷം മുമ്ബ് സംവാദം സംഘടിപ്പിച്ചിരുന്നു. മടിക്കൈ പഞ്ചായത്ത് കുടുംബശ്രീയാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടിയുമായി രംഗത്തുവന്നത്. പെണ്‍കുട്ടികളുടെ ഭര്‍തൃസങ്കല്‌പങ്ങള്‍ മാറിയതോടെയാണ് പുരുഷന്മാര്‍ പുരനിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയത്. ഉത്തമമായ ദാമ്ബത്യജീവിതം എന്നതിനൊപ്പം സങ്കല്‌പത്തിലെ ഭര്‍ത്താവിന് ഉയര്‍ന്ന ജോലി, സൗന്ദര്യം എന്നിവയും സുഖജീവിതവും പെണ്‍കുട്ടികള്‍ ആഗ്രഹിച്ച്‌ തുടങ്ങിയതോടെയാണ് പുരുഷന്മാര്‍ വിവാഹ കമ്ബോളത്തില്‍നിന്ന് ഔട്ടായതെന്നാണ് ഇവരുടെ വാദം.


നിര്‍മ്മാണത്തൊഴിലാളികള്‍,​ പരമ്ബരാഗത തൊഴില്‍ മേഖലയിലുള്ളവര്‍,​ ഡ്രൈവര്‍,​ സ്വകാര്യ കമ്ബനി തൊഴിലാളികള്‍,​ മറ്റു ദിവസവേതനക്കാര്‍ എന്നിവര്‍ നേരിടുന്ന പ്രയാസം ചെറുതൊന്നുമല്ല. സര്‍ക്കാര്‍ ജോലിയോ അതിനു തുല്യമായ സ്വകാര്യ ജോലിയോ ആണ് പെണ്ണും വീട്ടുകാരും ആവശ്യപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്കിടയിലെ ഉന്നതവിദ്യാഭ്യാസ നിലവാരമാണ് ഒരു പക്ഷേ പുരുഷനെ മാറ്റിനിറുത്താന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.


ഐ.ടി. ബിരുദം ഉള്‍പ്പടെ നേടിയവരാണ് മിക്ക പെണ്‍കുട്ടികളും. തങ്ങളേക്കാള്‍ വിദ്യാഭ്യാസ നിലവാരം കൂടിയ പുരുഷനെയാണ് ജീവിതപങ്കാളിയായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നത്. തൊഴിലാളികളായ പുരുഷന്മാരില്‍ കൂടുതല്‍പേരും ബിരുദത്തിന് താഴെയാണ് വിദ്യാഭ്യാസ യോഗ്യത. അതുകൊണ്ടുതന്നെ വിവാഹകമ്ബോളത്തില്‍ ഇവര്‍ക്ക് മാര്‍ക്കറ്റ് കുറയുന്നു.


സാമ്ബത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന മിക്ക കുടുംബങ്ങളിലും പുരുഷനാണ് പ്രധാന വരുമാന സ്രോതസ്സ്. അതുകൊണ്ടു തന്നെ പ്രാഥമിക വിദ്യാഭ്യാസം കഴിയുന്നതോടെ പുരുഷന്‍ ജോലി അന്വേഷിച്ചുള്ള അലച്ചില്‍ തുടങ്ങും. വീട്ടിലെ മറ്റു പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന ചുമതലയും ഈ പുരുഷന്റെ തലയില്‍ത്തന്നെ. പെണ്‍കുട്ടികളെ പഠിപ്പിച്ച്‌ നല്ലനിലയില്‍ എത്തിക്കുമ്ബോഴാകും സഹോദരന്‍ പലപ്പോഴും വിവാഹത്തെക്കുറിച്ച്‌ ആലോചിക്കുക. അപ്പോഴേക്കും പ്രതിസന്ധി ഇരട്ടിക്കും. പത്താംക്ളാസ് വിദ്യാഭ്യാസം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന പുരുഷന്റെ ജീവിതം ഇതോടെ വഴിമുട്ടും. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ക്ഷാമമായതോടെ പത്താംക്ളാസ് യോഗ്യതയുള്ള സ്ത്രീകളും ഉന്നതവിദ്യാഭ്യാസവും ജോലിയുമുള്ളവരെയാണ് ജീവിത പങ്കാളികളായി സ്വീകരിക്കാന്‍ തയ്യാറാകുന്നത്.

ഒരുകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയിരുന്ന കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ നിന്നു പെണ്‍കുട്ടികള്‍ക്ക് ചെറുക്കനെ കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. പാനൂരിന്റെ പേരുദോഷം മാറിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായി. പിന്നീട് ഇവിടുത്തെ പുരുഷന്മാര്‍ക്കായി പെണ്ണുകിട്ടാത്ത ദുര്‍ഗതി, .

 അടിത്തിടെ പാനൂർ പൊലീസ് പെണ്ണുകിട്ടാത്ത പുരുഷന്മാരെ കണ്ടെത്തി അവര്‍ക്കൊരു ജീവിതം നല്‍കാന്‍ വഴിയൊരുക്കിയതോടെ നാട് മുഴുവന്‍ പുകിലായി. പൊലീസിനെന്താ പെണ്ണുകെട്ടിക്കലാണോ പണിയെന്നായി ചോദ്യം. ഒടുവില്‍ പെണ്ണുകെട്ടല്‍ പദ്ധതി പാതിവഴിയിലെത്തും മുമ്ബ് സി.ഐ ഉള്‍പ്പടെയുള്ളവരെ കെട്ടുകെട്ടിച്ചതാണ് ചരിത്രം !


പുരുഷന്മാരില്‍ പലരും ജാതിമാറിയുള്ള വിവാഹത്തിന് തയ്യാറാകുന്നുണ്ടെങ്കിലും പെണ്‍കുട്ടികളുടെ വീട്ടുകാര്‍ സ്വന്തം ജാതിക്കാരെ മാത്രമേ വിവാഹം കഴിക്കാന്‍ താത്പര്യപ്പെടുന്നുള്ളൂ എന്നതും മറ്റൊരു യാഥാര്‍ത്ഥ്യം. കുലമഹിമ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വവും ഇവര്‍ പെണ്‍കുട്ടികളുടെ തലയില്‍ വച്ചുകെട്ടുന്നു.


പെണ്‍കുട്ടികളുടെ വിവാഹസങ്കല്‍പ്പങ്ങള്‍ക്ക് മാറ്റം സംഭവിച്ചതും പുരുഷന്റെ സ്വപ്നങ്ങള്‍ക്ക് തടസ്സമായി. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച്‌ പോലും ബോധവാന്മാരല്ലാത്ത പുരുഷന്മാരെ സ്ത്രീകള്‍ അവഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വീട്ടുജോലികള്‍ ചെയ്യാനുള്ള ആള്‍ എന്ന ധാരണയില്‍ നിന്ന് വ്യത്യസ്തമായി തങ്ങളെ ബഹുമാനിക്കുന്ന പുരുഷന്മാരെയാണ് സ്ത്രീകള്‍ പ്രതീക്ഷിക്കുന്നത്.


സജീവമാകുന്ന കുടക് കല്യാണങ്ങള്‍


അവിവാഹിതരായ പുരുഷന്മാര്‍ പുരനിറയുമ്ബോള്‍ വിവാഹ വിപണിയില്‍ കുടക് ബന്ധങ്ങള്‍ വേരുറയ്‌ക്കുന്നു. കണ്ണൂര്‍,​ കാസര്‍കോട് ജില്ലകളില്‍നിന്ന് ഏറെപ്പേരും ഇപ്പോള്‍ വിവാഹം കഴിക്കുന്നത് കര്‍ണാടകയിലെ കുടക്,​ വീരാജ് പേട്ട,​ മടിക്കേരി സ്ഥലങ്ങളില്‍ നിന്നാണ്. ഒരുരൂപ പോലും സ്ത്രീധനം നല്‍കാതെ മറ്റു വ്യവസ്ഥകളൊന്നുമില്ലാതെ പെണ്ണിനെ കൊടുക്കുന്നതാണ് ഇവരുടെ രീതി.


മൈസൂര്‍ കല്യാണം,​ ഹരിയാന കല്യാണം,​ തമിഴ്നാട് കല്യാണം തുടങ്ങി അന്യസംസ്ഥാന വിവാഹങ്ങള്‍ മലബാറില്‍ പുതുമയല്ല. മലബാറിലെ പെണ്‍കുട്ടികളെയാ


ണ് ഓരോ കാലത്ത് മൈസൂരിലേക

Previous Post Next Post
Kasaragod Today
Kasaragod Today