അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബെണ്ടിച്ചാല്‍ സ്വദേശി മരിച്ചു

 ചട്ടഞ്ചാല്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനും ചട്ടഞ്ചാലിലെ ചുമട്ടുതൊഴിലാളിയുമായ ബെണ്ടിച്ചാല്‍ മണ്ഡലിപ്പാറയിലെ സി. രവീന്ദ്രന്റെയും പത്മാവതിയുടെയും മകന്‍ വിപിന്‍രാജ് (24) മരിച്ചു. പൊയിനാച്ചിയിലെ ഒരു സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ വെച്ച് ഇന്നലെയാണ് മരിച്ചത്. വലിയ സുഹൃദ്ബന്ധത്തിന് ഉടമയായിരുന്നു. വിപിന്‍രാജിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് യുവാവിനെ മരണം തട്ടിയെടുത്തത്. അന്ത്യോപചാരം അര്‍പ്പിക്കാന്‍ നാട്ടിലെ രാഷ്ട്രീയ-സാമൂഹ്യമേഖലകളിലെ നിരവധി പേര്‍ വിപിന്‍രാജിന്റെ വീട്ടിലെത്തിയിരുന്നു. രേഷ്മ ഏകസഹോദരിയാണ്.


أحدث أقدم
Kasaragod Today
Kasaragod Today