ഉപ്പ ളയിൽ എം ഡി എം എയുമായി യുവാവ് എക്‌സൈസ് പിടിയിൽ

 ഉപ്പള: ഉപ്പളയിൽ എം.ഡി.എം.എ. പിടിച്ചു.

2.25 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഉപ്പള പച്ചിലമ്പാറ സ്വദേശിയെയാണ് കുമ്പള എക്‌സൈസ് സംഘം പിടികൂടി യത്. പച്ചിലമ്പാറയിലെ മുഹമ്മദ് ലത്തീഫ് (33) ആണ് അറസ്റ്റിലായത്. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അശ്വിന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി 9 മണിയോടെ നടത്തിയ പരിശോധനക്കിടെ ഉപ്പള സ്‌കൂളിന് സമീപം വെച്ച് മയക്കുമരുന്ന് വില്‍പ്പന സംഘത്തിന് കൈമാറാന്‍ കൊണ്ടു വന്നപ്പോഴാണ് പിടിച്ചത്.

പ്രിവന്റീവ് ഓഫീസര്‍ കെ. ഉണ്ണികൃഷന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.കെ. നസ്‌റുദ്ദീന്‍, വി.ബി. സാബിത്ത്, ഡ്രൈവര്‍ വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.


أحدث أقدم
Kasaragod Today
Kasaragod Today