കാസർകോട് :ശിരിബാഗിലു ഗവ:വെൽഫെയർ എൽ. പി. സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്നുള്ള ശബ്ദം ഉയർന്നിട്ട് കാലങ്ങളേറെ ആയെങ്കിലും 100 വർഷം പിന്നിട്ടിട്ടും അതിനൊരു പരിഹാരം ആയിട്ടില്ല.
ഈ മാസം 29ന് കെ. ഡി. പി. പ്രകാരം ലഭിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ വേണ്ടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി സ്കൂളിലെത്തുന്നുണ്ട്. മന്ത്രിക്ക് ഭീമ ഹരജി നൽകുന്നതിന്റെ ഭാഗമായി ഒപ്പ് ശേഖരണം തകൃതിയായി നടക്കുന്നുണ്ട്. നാടിന്റെ മത, സാമൂഹിക സാംസ്കാരിക രംഗത്തെ മുഴുവൻ ആളുകളും വളരെ സജീവമായി ഇതിൽ പങ്കാളികളായി.
കാത്തിരിപ്പിന് ഇനിയെങ്കിലും വിരാമം ആവുമെന്നും, അധികൃതർ ഇതിനൊരു പരിഹാരം കാണുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണ് നാട്ടുകാരും, രക്ഷിതാക്കളും, കുട്ടിക
ളും.