മേൽപറമ്പ്. മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും പണം തട്ടിയെടുത്തതായ പരാതിയിൽ പോലീസ് കേസെടുത്തു. കേരള ഗ്രാമീണ ബാങ്ക് ശാഖയിൽ നിന്നുമാണ് 211.30 ഗ്രാം സ്വർണ്ണമാണെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്.ചെർക്കള സ്വദേശിയായ വ്യെക്തി 20 21 സപ്തംബർ 8, 9 തീയതികളിലായി 6,55,000 രൂപ തട്ടിയെടുത്തത്.പിന്നീട് പണയ പണ്ടംതിരിച്ചെടുക്കാത്തതിനെ തുടർന്ന്പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്.തുടർന്ന് ബേങ്ക് ശാഖ മാനേജർ മേൽപറമ്പ് പോലീസിൽ പരാതി നൽകി. വിശ്വാസവഞ്ചനക്ക് കേസെടുത്തപോലീസ് അന്വേഷണം തുടങ്ങി.
മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി, മേൽപറമ്പ് പോലീസ് കേസെടുത്തു
mynews
0