അജ്മാൻ:ഒരു സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്ന തരത്തിലേക്ക് സ്കൂൾ കലോത്സവത്തെ മാറ്റാനുള്ള സംഘ് പരിവാർ സംഘടനയുടെ ശ്രമങ്ങൾക്ക് ഒരു ചട്ടുകമായി സി പി എം സർക്കാർ മാറിയിരിക്കുകയാണെന്ന് അജ്മാൻ ഉദുമാ മണ്ഡലം കെ എം സി സി കൗൺസിൽ മീറ്റ് കുറ്റപ്പെടുത്തി. ഭരണ പരാജയം മറക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണ് സി പി എം സംഘ് പരിവാർ ശക്തികളെ കൂട്ട് പിടിച്ച് കേരളത്തിലുള്ള മത സൗഹാർദം തകർക്കുന്നതിലൂടെ സി പി എം ലക്ഷ്യമിടുന്നതെന്നും കെ എം സി സി ആരോപിച്ചു.
കൗൺസിൽ യോഗത്തിൽ ഉദുമാ മണ്ഡലം കെ എം സി സി യുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു.
എ വൈ മുഹമ്മദ് കുഞ്ഞിനെ പ്രസിഡന്റായും ഇഖ്ബാൽ ആലൂർ ജനറൽ സെക്രട്ടറിയായും, കെ എസ് അബ്ദുല്ല ട്രഷറർ ആയും ഐക്യകണ്ടേന തെരഞ്ഞടുത്തു.
ഇബ്രാഹിം ഉദുമ സ്വാഗതം പറഞ്ഞ കൗൺസിൽ മീറ്റ് ഇല്യാസ് പള്ളങ്കോടിന്റെ അധ്യക്ഷതയിൽ അജ്മാൻ കാസറകോഡ് കെ എം സി സി പ്രസിഡൻറ് അഷറഫ് നീർച്ചാൽ ഉത്ഘാടനം ചെയ്തു. യോഗത്തിൽ കെ എം സി സി അംഗത്വ ക്യാംപയിൻ വൻ വിജയമാക്കാൻ വേണ്ടി പ്രയത്നിച്ച അഷറഫ് നീർച്ചാലിനേയും ഹമീദ് ദേലംപാടിയേയും ആദരിച്ചു. ഷാഫി മാർപ്പനടുക്കം,ഹാസിഫ് പള്ളങ്കോട്,മുസ്തഫ കോട്ടക്കുന്ന്,മുസ്തഫ ബെള്ളൂർ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
ഭാരവാഹികളായി എ വൈ മുഹമ്മദ് കുഞ്ഞി (പ്രസിഡൻറ്) , ഇഖ്ബാൽ ആലൂർ ( ജനറൽ സെക്രട്ടറി ), കെ എസ് അബ്ദുല്ല ( ട്രഷറർ), യൂനുസ് ബോവിക്കാനം ( വൈസ് പ്രസി:) യൂസഫ് ദേലംപാടി ( വൈസ് പ്രസി:) കബീർ ഉദുമ ( വൈസ് പ്രസി:) ഷാമത്ത് ചേറ്റുകുണ്ട് ( സെക്രട്ടറി ) ഹമീദ് ദേലംപാടി ( സെക്രട്ടറി )ഷംസുദ്ദീൻ എം കെ ആലൂർ( സെക്രട്ടറി ).എന്നിവരെ തിരഞ്ഞെടുത്തു
.