ഫായിസിൽ നിന്നും സ്വർണം പിടികൂടിയത് കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ, വിമാനത്താവളത്തിൽ പരിശോധനയിൽ കണ്ടെത്താനായില്ല, സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി കസ്റ്റംസ്

കാസര്‍കോട്: ബ്രെഡ് മേക്കറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 75 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ചെങ്കള സിറ്റിസണ്‍ നഗര്‍ ഫായിസ് ക്വാട്ടേജിലെ പി എം മുഹമ്മദ് ഫായിസ്(33)നെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു.

ദുബായില്‍ നിന്ന് കണ്ണൂരില്‍ വിമാനമിറങ്ങി കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ട്രെയിനില്‍ നാട്ടിലേക്ക് പോകുന്ന വഴിയാണ് ഇയാള്‍ അറസ്റ്റിലായത്.

1.3 കിലോ സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ നിന്നും കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു പിടിയിലായത്. ബ്രെഡ് മേക്കര്‍ സൂക്ഷിച്ചിരുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടിയുമായി ഇയാള്‍ റെയില്‍വേ സ്റ്റേഷന്റെ പിന്‍ഭാഗത്തുകൂടി പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് സംഘം തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തിയത്.

റെയില്‍വേ സ്റ്റേഷന്‍ വഴി സ്വര്‍ണം കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഘം പരിശോധനയ്ക്കായി എത്തിയത്. പരിശോധനയില്‍ ബ്രെഡ്മേക്കറിന്റെ അടിത്തട്ടിലുള്ള ഭാഗത്ത് സ്വര്‍ണം ഉരുക്കി ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ബ്രെഡ്മേക്കറിന്റെ ഭാഗങ്ങള്‍ പൊളിച്ച്‌ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ സ്വര്‍ണം കണ്ടെത്താനായത്.കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച്‌ എല്ലാവിധ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതി പുറത്തിറങ്ങിയത്. എന്നാല്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല.
Previous Post Next Post
Kasaragod Today
Kasaragod Today