മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ വന്‍തോതിലുള്ള മയക്കുമരുന്ന് വേട്ട. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കര്‍ണാടക-കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശനമായ വാഹന പരിശോധനയ്ക്കിടയിലാണ് പോലീസ് മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടിയത്. മെയ് 11ന് കുഞ്ചത്തൂര്‍ പദവിലുള്ള മുഹമ്മദ് സുഹൈല്‍ എന്നയാളെയും ഓട്ടോറിക്ഷയില്‍ നിന്നും 56.080 ഗ്രാം പിടിച്ചെടുത്തു. മെയ് 14ന് മഞ്ചേശ്വരത്ത് നിന്നും 59.850 ഗ്രാം എം.ഡി.എം.എയും പ്രതികളായ മുഹമ്മദ് ഹാരിസ് പച്ചമ്പള, ഇബ്രാഹിം ബാദുഷ ഇച്ചിലങ്ങോട് എന്നിവരെയും ആള്‍ട്ടോ കാറും പോലീസ് പിടിച്ചെടുത്തു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മഞ്ചേശ്വരം പോലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ആദരിച്ചു. ജില്ലയില്‍ മയക്കു മരുന്നിനെതിരെയുള്ള കര്‍ശനമായ നിയമ യുദ്ധം കാര്യക്ഷമമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മയക്കുമരുന്ന് വേട്ട; മഞ്ചേശ്വരം പോലീസിനെ ആദരിച്ചു
mynews
0