ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

ആദൂര്‍: സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബെള്ളൂര്‍ നെജിക്കാറിലെ അബ്ദുല്ല മദനിയുടെയും സുഹ്റയുടെയും മകന്‍ ഉമറുല്‍ ഫാറൂഖ്(19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 മണിയോടെ ബെള്ളൂര്‍ കോയംകോടാണ് അപകടമുണ്ടായത്. ഉമറുല്‍ ഫാറൂഖ് മുള്ളേരിയയില്‍ നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എതിരെ വരികയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ ഉമറുല്‍ ഫാറൂഖ് ബൈക്ക് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം ചെങ്കളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായതോടെ മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ ബന്തിയോട്ട് വെച്ച് മരണം സംഭവിച്ചു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മയ്യത്ത് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ 8.30 മണിയോടെ പള്ളപ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
أحدث أقدم
Kasaragod Today
Kasaragod Today