കുമ്പള ബന്തിയോട് കണ്ടെയ്‌നര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ചു. ബംബ്രാണ പാമ്പല്‍ ഹൗസിലെ മൊയ്ദീന്‍ കുഞ്ഞിയാണ് (78) മരിച്ചത്. റോഡിന്റെ മറുഭാഗത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് പോകാനായി സീബ്രാ ലൈനില്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ മേലേക്ക് അമിത വേഗതയിലെത്തിയ കണ്ടെയ്‌നര്‍ പാഞ്ഞ് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ബന്തിയോട് കണ്ടെയ്‌നര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ചു.
mynews
0