കുണ്ടംകുഴി : വനത്തില്‍നിന്നു മുറിച്ചുകടത്തിയ ചന്ദനവുമായി ഒരാള്‍ പിടിയില്‍. മരുതടുക്കം ചേടിക്കുണ്ടിലെ മുഹമ്മദ് കുഞ്ഞി (49) യെ ആണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം. പി.രാജുവും സംഘവും പിടികൂടിയത്. പ്രതിയുടെ വീടിനോട് ചേര്‍ന്ന വിറകുപുരയില്‍ നിന്ന് 3 കിലോ ചന്ദനം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് ചന്ദനമുട്ടികള്‍ സൂക്ഷിച്ചിരുന്നത്. കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ പിടിയിലാണ്
ജൂണ്‍ 21ന് പാണ്ടി വനത്തില്‍ നിന്നും 2 ചന്ദനമരങ്ങള്‍ മോഷണം പോയിരുന്നു. കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേസില്‍ ഒരാളെക്കൂടി കണ്ടെത്താനുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എം.രാജേഷ്, ശിവകീര്‍ത്തി, അലീഷ ജോര്‍ജ്, ബി.വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.മലയോരത്തെ മരം - ചന്ദനമരം മുറിച്ച് കടത്തുന്നവരെ നിരീക്ഷിച്ച് വരികയാണ്അധികൃതര്‍.