കഞ്ചാവുമായി ഒരാൾ പിടിയിൽ

കാസര്‍കോട്: 410 ഗ്രാം കഞ്ചാവുമായി പടന്ന ആലക്കലിലെ ടി. റത്തിക്കിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണനും സംഘവും പടന്ന ആലക്കലില്‍ ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് റത്തിക്കിന്റെ കൈവശം കഞ്ചാവ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ കെ.വി മുരളി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. സതീശന്‍, സോനു സെബാസ്റ്റ്യന്‍, വി.വി ഷിജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കൃഷ്ണപ്രിയ, ഡ്രൈവര്‍ പി.എ ക്രിസ്റ്റിന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today