നിയന്ത്രണം വിട്ട്‌ കാര്‍ മറിഞ്ഞ്‌ ഗുരുതരമായി പരിക്കേറ്റ യുവാവ്‌ മരിച്ചു.

കാസർകോട് : നിയന്ത്രണം വിട്ട്‌ കാര്‍ മറിഞ്ഞ്‌ ഗുരുതരമായി പരിക്കേറ്റ യുവാവ്‌ മരിച്ചു.  മണിയമ്പാറ, മന്നങ്കളയിലെ ജാനു നായിക്‌-സരസ്വതി ദമ്പതികളുടെ മകന്‍ എന്‍.ജെ.റോഷന്‍ (29)ആണ്‌ കഴിഞ്ഞ ദിവസം രാത്രി രാത്രി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്‌.  വ്യാഴാഴ്ച രാത്രി 12 മണിയോടെ പെര്‍ള  അടുക്കസ്ഥലയിലാണ്‌ അപകടം ഉണ്ടായത്‌.

ആശുപത്രിയിൽ പോയി തിരികെ നാട്ടിലേയ്‌ക്ക്‌ വരുന്നതിനിടയിലാണ്‌ അപകടം. അപകടമുണ്ടായി ഏറെ സമയം കഴിഞ്ഞാണ്‌ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. ഭാര്യ: സജ്ഞയശ്രീ.പി.കെ. മകള്‍: വിഹ റോഷന്‍, സഹോദരങ്ങള്‍: എന്‍.ജെ.രവീണ, എന്‍.ജെ.രജിഷ. അപകടത്തില്‍ ബദിയഡുക്ക പൊലീസ്‌ കേസെടുത്തു. എസ്‌.ഐ പി.കെ.വിനോദ്‌ കുമാര്‍ ഇന്‍ക്വസ്റ്റ്‌ നടത്തി.റോഷന്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്‌. നേരത്തെ കര്‍ണ്ണാടകയില്‍ ഉണ്ടായ വാഹനാപകടത്തില്‍ റോഷന്റെ സഹോദരി രാജേശ്വരി മരണപ്പെട്ടിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today