കാസര്‍കോട്: ഗള്‍ഫില്‍ നിന്നു കൊടുത്തയച്ച സ്വര്‍ണ്ണം നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന്
യുവാവിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ തള്ളിയ സംഭവത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ചൂരി സ്വദേശി ഖാദര്‍(25), അസ്ഹറുദ്ദീന്‍(25) എന്നിവരാണ് അറസ്റ്റിലായത്. പിന്നിലെ പ്രമുഖനെ പോലീസ് തേടുകയാണ്. രണ്ടു മാസം മുമ്പ് ഗള്‍ഫില്‍ നിന്നു നാട്ടില്‍ തിരിച്ചെത്തിയ ചൂരി സ്വദേശിയും മീപ്പുഗുരി, ഗള്‍ഫ് ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അഹമ്മദ് ജാബിറി(36)നെയാണ് സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം റോഡരികില്‍ തള്ളിയത്.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. രാത്രി ഒരു മണിയോടെ അഹമ്മദ് ജാബീറിന്റെ മാതാവ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാറും സംഘവും അന്വേഷണം നടത്തുന്നതിനിടേയാണ് യുവാവിനെ റോഡരികില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം വിശദമായ മൊഴിയെടുത്തപ്പോഴാണ് സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ തട്ടികൊണ്ടുപോയതാണെന്ന കാര്യം വ്യക്തമായതെന്നു പൊലീസ് പറഞ്ഞു. അക്രമി സംഘത്തിലെ മറ്റു പ്രതികളെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.