കാസർകോട്: കാസര്‍കോട് ടൗൺ പൊലീസ് സ്റ്റേഷനിലെ നരഹത്യാ കേസിലും ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനിലെ ചന്ദനകടത്ത് കേസിലും പ്രതിയായ വൊര്‍ക്കാടി സ്വദേശി 27 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. വൊര്‍ക്കാടി, കുണ്ടാപ്പുവിലെ എസ്.എ അഷ്‌റഫിനെയാണ് മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെ ബെല്‍ത്തങ്ങാടി പൊലീസ് അറസ്റ്റു ചെയ്‌തത്. 27 വര്‍ഷം മുമ്പാണ് അഷ്‌റഫിനെ ബെല്‍ത്തങ്ങാടി പൊലീസ് ചന്ദന കേസില്‍ അറസ്റ്റു ചെയ്‌തത്. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. പിന്നീട് മുംബൈയിലും വിദേശ രാജ്യങ്ങളിലും ഒളിവില്‍ കഴിഞ്ഞ ശേഷമാണ് നാട്ടില്‍ തിരികെ എത്തിയതെന്നു പൊലീസ് പറഞ്ഞു.കാസര്‍കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത അപകട മരണ കേസിലും അഷ്‌റഫ് പ്രതിയാണ് 2004ല്‍ ചൗക്കിക്ക് സമീപത്ത് അബ്‌ദുല്‍ സമദ് (16) അപകടത്തില്‍ മരിച്ച കേസിലാണ് അഷ്‌റഫ് പ്രതിയായത്. ഇയാള്‍ ഓടിച്ചിരുന്ന ഓംനി വാന്‍ ഇടിച്ചായിരുന്നു അപകടം. ഈ കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന അഷ്‌റഫിനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നു.
പിടികിട്ടാപ്പുള്ളി 27 വർഷത്തിന് ശേഷം അറസ്റ്റിൽ
mynews
0