ട്രെയിനില്‍ കോളജ് വിദ്യാര്‍ഥിനിക്കുനേരെ നഗ്നതാപ്രദര്‍ശനം, പ്രതി പിടിയിൽ

കാസര്‍കോട്: ട്രെയിനില്‍ കോളജ് വിദ്യാര്‍ഥിനിക്കുനേരെ മധ്യവയസ്കന്‍റെ നഗ്നതാപ്രദര്‍ശനം. നഗ്നതാപ്രദര്‍ശന വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയിലിട്ട് വിദ്യാര്‍ഥിനി പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ടു കാസര്‍കോട് പരപ്പ സ്വദേശിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കോയമ്പത്തൂര്‍ മംഗളൂരു എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. കോഴിക്കോടുനിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനി. എതിര്‍വശത്തിരുന്ന ആള്‍ ട്രെയിന്‍ നീങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ നോക്കി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനി എതിർത്തിട്ടും പ്രദർശനം നിര്‍ത്തിയില്ല. ലൈംഗിക ചേഷ്ട തുടർന്നപ്പോൾ പെൺകുട്ടി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതോടെ മധ്യവയസ്കൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു . പെണ്‍കുട്ടി മറ്റുള്ളവരെ സംഭവം അറിയിച്ചതോടെ മധ്യവയസ്കനെ സഹായത്രികര്‍ പിടികൂടുകൂടുകയായിരുന്നു. പിന്നീട് റെയില്‍വേ പൊലീസെത്തി ആളെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. പിന്നീട് വീഡിയോ സോഷ്യല്‍ മീഡിയയിലിട്ടു. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കാസര്‍കോട് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്കനെ കണ്ണൂര്‍ റെയില്‍വേ പോലീസിനു കൈമാറി.ഇയാൾക്കെതിരെ കേസ്സെടുത്തതായി പൊലീസ് അറിയിച്ചു
أحدث أقدم
Kasaragod Today
Kasaragod Today