കാസർകോട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു.കാസർകോട് തൃക്കണ്ണാട്ടെ ശ്രീധര അരളിത്തായ(55) ആണ് മരിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്തിന്റെ ജ്യേഷ്ഠ സഹോദരനാണ്. ഞായറാഴ്ച രാവിലെ ഒൻപതിന് ദേശീയപാതയിൽ പയ്യന്നൂരായിരുന്നു അപകടം. ഒരു പൂജാ ചടങ്ങ് കഴിഞ്ഞ് ബൈക്കിൽ മടങ്ങി വരുമ്പോൾ വെള്ളൂർ കണിയേരി മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് വച്ച് കാറിടിക്കുകയായിരുന്നു.ഇതേ കാർ മറ്റൊരു കാറിലും ഇടിച്ച് അപകടമുണ്ടായി 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പറശ്ശിനിക്കടവ് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിലാണ് ഇടിച്ചത്.ശ്രീധരൻ അരളിത്തായയുടെ മൃതദേഹം രാത്രിയോടെ തൃക്കണ്ണാട്ടെ വീട്ടിലെത്തിക്കും.പരേതനായ വാസുദേവ അരളിത്തായ- യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ. രേഖ. വിദ്യാർത്ഥിയായ സ്വാധിക് ഏക മകനാണ്. ശ്രീധരൻ അരളിത്തായയുടെ മറ്റൊരു സഹോദരനായ വെങ്കിടേഷ് 2022 ലെ പുതുവർഷ ദിനത്തിൽ സമാനമായ വാഹനാപകടത്തിൽ മരിച്ചിരുന്നു. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം മേല്‍ശാന്തിയായിരുന്ന വെങ്കിടേഷും പുലർച്ചെ പൂജക്ക് ക്ഷേത്രത്തിലേക്ക് പോകുംവഴിയായിരുന്നു അപകടത്തിൽപ്പെട്ടത്.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്തിന്‍റെ സഹോദരൻ മരിച്ചു
mynews
0