കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിളിച്ചു വരുത്തി കിടപ്പുമുറിയില്‍ പൂട്ടിയിട്ട ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി വിഷം കഴിച്ചു ആത്മഹത്യചെയ്ത നിലയില്‍. ബങ്കളം കൂട്ടപുന്ന സ്വദേശി തമ്പാനാ(64)ണ് ഞായാറാഴ്ച പുലര്‍ച്ചേ വീട്ടില്‍ വച്ച് വിഷം കഴിച്ചത്. ഉടന്‍ നീലേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. നീലേശ്വരം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പോക്‌സോ കേസിലെ പ്രതിയായതിനെ തുടര്‍ന്നു ഒരുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ത്ഥിയായ 16 കാരന്റെ പരാതിയിലാണ് കേസെടുത്തത്. കൂടുതല്‍ വരുമാനമുള്ളനല്ല ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കിടപ്പുമുറിയില്‍ എത്തിച്ച പ്രതി വാതില്‍ പൂട്ടിയ ശേഷം കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറി ഓടിയ കുട്ടി വാതില്‍ തുറന്ന് രക്ഷപ്പെടുകയും വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ കെ. പ്രേംസദനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി വിഷം കഴിച്ചു മരിച്ചു
mynews
0