ബായാര്‍: ശരീരത്തില്‍ കത്തി കൊണ്ട് സ്വയം കുത്തി മുറിവേല്‍പ്പിച്ച ശേഷം യുവാവ് കിണറ്റില്‍ ചാടി മരിച്ചു.
ബായാര്‍ പള്ളത്തടുക്ക നുജപ്പല ഭജന മന്ദിരത്തിന് സമീപം താമസിക്കുന്ന ഭട്ട്യ ദേവഡിഗെയുടെ മകന്‍ പ്രശാന്ത് (35) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഏഴര മണിയോടെ അയല്‍വാസിയുടെ വീടിന് സമീപം കത്തിയുമായി എത്തി പ്രശാന്ത് ശരീരത്തില്‍ സ്വയം കുത്തി മുറിവേല്‍പ്പിക്കുകയും അതിനിടെ ചില യുവാക്കള്‍ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ സമീപത്തെ കിണറ്റിലേക്ക് ചാടുകയുമായിരുന്നുവത്രെ. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: സുപ്രിയ