വഴിയാത്രക്കാരായ വനിതകളുടെ പേടി സ്വപ്‌നമായിരുന്ന മാല പൊട്ടിക്കല്‍ വീരുതന്‍ ഒടുവില്‍ പിടിയില്‍. കീഴൂര്‍ സ്വദേശിയും മേല്‍പ്പറമ്പ് കൂവ്വത്തൊട്ടിയിലെ താമസക്കാരനുമായ മുഹമ്മദ് ഷംനാസിനെ(31)യാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ:വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ബേക്കല്‍ ഡിവൈഎസ്പി സി.കെ സുനില്‍ കുമാറിന്റെ കീഴില്‍ രീപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒരു മാസത്തോളം നീണ്ട നീക്കത്തിലൂടെ വലയിലാക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ ക്രോഡീകരിച്ചായിരുന്നു അന്വേഷണം. ഇതോടെ വിവിധ സ്‌റ്റേഷനുകളിലായുള്ള എട്ടോളം കേസുകള്‍ തെളിഞ്ഞു. കവര്‍ന്നെടുത്ത സ്വര്‍ണം സുള്ള്യ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ വില്പന നടത്തിയതായി പ്രതി മൊഴി നല്‍കി.
ബൈക്കിലെത്തി മാല പൊട്ടിക്കൽ, യുവാവ് അറസ്റ്റിൽ, എട്ടോളം കേസുകൾ തെളിഞ്ഞു
mynews
0