വയോധികന്‍ ബന്ധുവീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചു

ബദിയടുക്ക: വയോധികന്‍ ബന്ധുവീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചു. നെല്ലിക്കട്ട സംപത്തിലയിലെ രാമ പാട്ടാളി (83)യാണ് മരിച്ചത്. നെല്ലിക്കട്ട സംപത്തിലയില്‍ താമസക്കാരനായ രാമ പാട്ടാളി മാസങ്ങളോളമായി ഏല്‍ക്കാന ഗുണാജെയിലെ ബന്ധുവീട്ടിലാണ് താമസം. ശാരീരിക അസുഖം മൂലം അസ്വസ്ഥനായിരുന്നുവത്രെ. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നുവത്രെ. ഇന്നലെ രാവിലെ പത്ത് മണിയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ്. ബദിയടുക്ക പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംപത്തലയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today